
കോഴിക്കോട് : ലഹരി മരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനായി പോലീസ് ഡോഗ് സ്ക്വാഡിനെ (K9 സ്ക്വാഡ്)യും, ഡ്രോണും ഉപയോഗിച്ചുള്ള പരിശോധനകൾ പോലീസ് ശക്തമാക്കി. 10.06.26 തിയ്യതി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാളയം ബസ് സ്റ്റാൻഡ്, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ കസബ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിമിന്‍ കെ ദിവാകരന്റെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ചോളം പേരടങ്ങുന്ന പോലീസ് സംഘം പരിശോധന നടത്തി. പ്രത്യേക പരിശീലനം ലഭിച്ച 296ബ്ലാക്കി എന്ന സ്നിഫർ നായയുടെയും പോലീസ് ഡ്രോണിന്റെയും, കമ്മിഷണറുടെ കീഴിലുള്ള ഇരുപത് പേരടങ്ങുന്ന സ്ട്രൈക്കര്‍ ടീംന്റെയും സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും, വിദ്യാലയങ്ങളും, കോളേജുകളും, ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടത്തുമെന്നും പോലീസ് അറിയിച്ചു. ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായാണ് ഈ നടപടി.




