KERALAlocaltop news

കരിപ്പൂർ എയർപോർട്ടിൽ നടക്കുന്നത് ഗുണ്ടായിസം – കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ്

കോഴിക്കോട് :   കരിപ്പൂർ എയർപോർട്ടിൽ നടക്കുന്നത് ഗുണ്ടായിസമെന്ന് വിമുക്തഭട സംഘടനയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി ഇളയിടത്ത് അജിത് കുമാർ.    Ola ,Uber എന്നിവക്ക് അവിടെ വിലക്കാണ് . ….എയർ പോർട്ട്‌ ടാക്സികാരെ ഗവണ്മെന്റ് നിലക്ക് നിർത്തിയില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന കേരളത്തിന് തന്നെ അപമാനമാണ് Ola, uber എന്നിവർ 800 രൂപ വാങ്ങണ സമയത്ത് എയർപോർട്ട് ടാക്സിക്കാർ കോഴിക്കോട് മാവൂർ റോഡിലേക്ക് 1300 രൂപയാണ് വാങ്ങുന്നത് മലയാളികൾ അല്ല എന്ന് മനസ്സിലാക്കിയാൽ ഇത് 2000 രുപ വരെ ആവും പിന്നെ അതിൻ്റെ കൂടെ ഷേയർ ടാക്സി ഉണ്ടെന്ന് പറഞ്ഞ് മറ്റൊരു വ്യക്തിയേയും കൂടെ കയറ്റുന്നു അങ്ങിനെ കോഴിക്കോട്ട് വരുന്ന എയർപോർട്ട് ടാക്സിക്കാരൻ മൊത്തത്തിൽ 2000 രൂപ വാങ്ങിക്കുന്നു … എനിക്ക് നേരിട്ടു ഉണ്ടായ അനുഭവം ആണ് ഈസ്റ്റ്ഹിൽ വിപ്ലവ കലാവേദിക്കടുത്തുള്ള എൻ്റെ വീട്ടിലേക്ക് അദ്ദേഹം ഷെയർ ആയതിനാൽ 700 രൂപമാത്രമാണ് വാങ്ങിയത് പക്ഷെ ഒരു startup കമ്പനിയിൽ ഇൻ്റർവ്യൂ നടത്താൻ ബോംബയിൽ നിന്നും വന്ന ഒരു വൻകിട കമ്പനിയുടെ HR മാനേജറോട് കോഴിക്കോട് മാവൂർ റോഡിലുള്ള ഹോട്ടലിലേക്ക് 1300 തുപ വാങ്ങിക്കുന്നത് ഞാൻ കണ്ട കാര്യമാണ് …… അദ്ദേഹത്തോട് 2000 രുപയാണ് പറഞ്ഞത് എന്ന് പിന്നിട് മനസ്സിലാക്കാൻ കഴിഞ്ഞു ഇതിനെതിരെ ഞാൻ പരാതിപ്പെട്ടിരുന്നു ….. പക്ഷെ .. യാതൊരു കാര്യവുമില്ല…… കേരളത്തിന് പുറത്തുള്ള ഒരു എയർ പോർട്ടിലും ഇതു പോലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറില്ല – അജിത് കുമാർ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close