localtop news

ക്ഷേത്ര വെബ്സൈറ്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: പരശുരാമ പ്രതിഷ്ഠികളായ 108 ദുർഗ്ഗാലയങ്ങളിൽ സുപ്രധാനമായ പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ വെബ് സൈറ്റ് പ്രകാശനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രങ്ങൾ ഒരു പ്രദേശത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ യു.സുനിൽകുമാർ അധ്യക്ഷം വഹിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ.മുരളി, ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ മനോജ് കുമാർ.സി, സന്തോഷ് കുമാർ, സജിത്ത് പ്രകാശ്, എക്സിക്യൂട്ടീവ് ഓഫീസർ വി.ബാബുരാജ് എന്നിവർ സംബന്ധിച്ചു.പന്നിക്കോട്ട് വിജയകൃഷ്ണനാണ് വെബ് സൈറ്റ് സ്പോൺസർ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close