KERALAMOVIES

‘ഈ ഐഡി കാര്‍ഡിന് നന്ദി’ സിബിഐ 5ാം ഭാഗത്തില്‍ രമേശ് പിഷാരടി; വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം എന്ന അടിക്കുറിപ്പ് വൈറലാകുന്നു

 

സേതുരാമയ്യര്‍ സിബിഐ 5ാം വരവിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. നവംബര്‍ 29 ന് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത് മുതല്‍ സിനിമാപ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്ന ചിത്രങ്ങളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പോസ്റ്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന മറ്റൊരു സിബിഐ ഉദ്യോഗസ്ഥനായി ഇത്തവണ എത്തുന്നത് രമേശ് പിഷാരടിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രം പിഷാരടി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധനേടുന്നത്.

‘ഈ ഐഡി കാര്‍ഡിന് നന്ദി’ എന്ന തലക്കെട്ടോടെയാണ് പിഷാരടി തന്റെ അനുഭവം പങ്ക് വയ്ക്കുന്നത്. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം… വളര്‍ന്ന് സേതുരാമയ്യര്‍ സിബിഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്‌നം. കൈ പുറകില്‍ കെട്ടി ആ ആഏങ ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.ഒരു പക്ഷെ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു.കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞുകൊണ്ടാണ് രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലിറങ്ങിയ ആദ്യ ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്സോഫീസ് ഹിറ്റായി മാറി. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോഡും സേതുരാമയ്യര്‍ക്ക് സ്വന്തം. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത.് എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മുകേഷ്, സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിങ്ങനെയാണ് മറ്റു താരനിര.

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close