KERALAlocaltop news

കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: കർഷക കോൺഗ്രസ്

വിലങ്ങാട് :

മലയോര മേഖലയിലെ കർഷക സമൂഹം വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള തീരാദുരിതങ്ങൾ കൊണ്ട് പൊറുതിമുട്ടുമ്പോൾ കർഷക പ്രശ്നങ്ങൾ ഉയർത്തി തീഷ്ണമായ സമരങ്ങൾക്ക് ഒരുങ്ങി കേരള പ്രദേശ് കർഷക കോൺഗ്രസ് നേതൃത്വം.

വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങാതെ നോക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

വിലങ്ങാട് പാലൂരിൽ കാട്ടാന കൃഷി നാശം വിതച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി നഷ്ട പരിഹാരം നൽകണമെന്നും വന്യജീവി ശല്യം തടയാൻ ശാസ്ത്രീയമായ നടപടി സ്വീകരിക്കണമെന്നും ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമം കലാഹരണപ്പെട്ടതാണെന്നും നിയമം പുനപരിശോധിക്കണമെന്നും കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ജില്ലാ സെക്രട്ടറി അസ് ലം കടമേരി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ മുത്തലീബ് , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷെബി സെബാസ്റ്റ്യൻ , യൂത്ത് കോൺഗ്രസ് നേതാവ് ഡോൺ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ രാജൻ, ആർ കെ അനീഷ് എന്നിവരും അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close