Politics

കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിന്റെ ‘ബിയോണ്ട് വേർഡ്സ്’ വാർത്താ ചിത്ര പ്രദർശനംആർട്ട് ഗാലറിയിൽ ആരംഭിച്ചു

കോഴിക്കോട്‌ :കോഴിക്കോട്ടെ വിവിധ പത്രങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിച്ച ‘ബിയോണ്ട് വേർഡ്സ് ‘ വാർത്താ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു .ലോക ഫോട്ടോഗ്രാഫി ദിനമായ ബുധൻ ഓഗസ്റ്റ് 19 രാവിലെ 11.30 ന് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു . പൊതു ഇടത്തിൽ നിന്നൊക്കെ തഴയപ്പെടുന്നവരാണ് തങ്ങളെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരു ഉദ്ഘാടനം നടത്തുന്നത് എന്നും മുതിർന്ന സർക്കസ് കലാകാരനായ തുളസീദാസ് ചൗധരി പറഞ്ഞു. ഗ്രോ വാസു മുഖ്യാതിഥിയായി. കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ എം.ടി. വിധുരാജ്, ജോയിൻ്റ് സെക്രട്ടറി കെ. രാഗേഷ് , ട്രഷറർ രമേശ് കോട്ടൂളി, പ്രസ്ക്ലബ് പ്രസിഡൻ്റ് ഇപി മുഹമ്മദ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, മാധ്യമം ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, സാംസ്കാരിക പ്രവർത്തകൻ ജയന്ത്കുമാർ , അഡ്വ. എം.രാജൻ, മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, എസ്. രമേശ് കുറുപ്പ്, പി.എൻ. ശ്രീവത്സൻ, പി.ജെ.ഷെല്ലി, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടക്കൈ ദുരന്തം, ട്രാൻസ് വിഷയം, ഫുട്ബോൾ, ജെല്ലിക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന പ്രദർശനം ആഗസ്‌റ്റ് 23 ന് സമാപിക്കും.https://youtu.be/VCwMQPgyAWA?si=j6VELkSZh3P_lQ8N

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close