KERALA

ഓണക്കാലയാത്രാത്തിരക്ക് പരിഗണിച്ച്കെ.എസ്.ആര്‍.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് ഉണ്ടാകുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആര്‍.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീര്‍ഘദൂര ബസുകളും മറ്റ് അധിക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതല്‍ 25 വരെയും ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും.സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി .ബസ് വിവരങ്ങള്‍ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറില്‍ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെ.എസ്.ആര്‍.ടി.സി നിയോ ഒ.പി.ആര്‍.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും www.keralartc.com എന്ന വെബ്സൈറ്റിലൂടെയും കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാംhttps://youtu.be/SPG2rLpfexw?si=pdhSmOPeBx9JiAj0.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close