
ന്യൂഡല്‍ഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് ക്ഷണിച്ചിരുത്തുകയായിരുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ ഓണാശംസകള്‍ നേരുന്നുവെന്നും സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ഐശ്വര്യത്തിന്റേയുമെല്ലാം ആഘോഷമാണ് ഓണം എന്നും പറഞ്ഞ് മുഖ്യമന്ത്രി സംസാരിച്ച്തുടങ്ങിയപ്പോഴാണ് പി കെ ശ്രീമതിയെ സദസ്സില്‍ നിന്നും വേദിയിലേക്ക് വിളിച്ചത്. ‘ശ്രീമതി ടീച്ചര്‍ കൂടിയുണ്ട്. വാ വാ…ടീച്ചര്‍ കൂടി വാ. സ്റ്റേജിലേക്ക് ഇരിക്കൂ’,വെന്ന് പറഞ്ഞ് മുന്‍ മന്ത്രിയെ കൂടി വേദിയിലേക്ക് വിളിച്ചിരുത്തുകയായിരുന്നു വിഡി സതീശന്‍.




