Politics
പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും ഉയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹി, കേരളം, തമിഴ്നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയര്‍ന്നു.ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും ചെന്നൈയില്‍ 58 രൂപയുമാണ് നിലവിലുള്ള നിരക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ മാര്‍ഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.https://youtu.be/29gHUDyU3Bo?si=cOVU_Sovhtr6aZxe




