KERALA
നേന്ത്രക്കായ വിലയില്‍ വലിയ വര്‍ധന;കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ വലിയ വര്‍ധന. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയില്‍ പഴത്തിന്റെ വില 80നു മുകളിലാണ്.ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയ്ക്ക് കാരണം. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വേണ്ടത്ര നേന്ത്രക്കുലകള്‍ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. സീസണില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നപ്പോള്‍ വലിയൊരു വിഭാഗം കര്‍ഷകര്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി.https://youtu.be/29gHUDyU3Bo?si=g9qB2TDZbwJBuk8f




