1.ലൗ ജിഹാദ് , നര്‍ക്കോട്ടിക് ജിഹാദ് പ്രചരണങ്ങള്‍ വ്യാജം.തെറ്റിധാരണ പരത്തുന്നവര്‍ ഖുറാനെ അറിയാത്തവര്‍
കോഴിക്കോട് . കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് , നര്‍ക്കോട്ടിക് ജിഹാദ് എന്നീ പരാമര്‍ശങ്ങള്‍ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല എന്നും, ഏതെങ്കിലും വ്യക്തിയോ, സംഘടനകളോ ചെയ്യുന്ന മോശമായ കാര്യങ്ങള്‍ ഇസ്ലാം മതത്തിനുമേല്‍ കെട്ടിവയ്ക്കരുതെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത സംഘടിപ്പിച്ച ജിഹാദ് വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാറില്‍ പറഞ്ഞു.
2. അധ്യപകനെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ബിന്ദു, സമരം അവസാനിപ്പിക്കാന്‍ ദീപയോട് ആവശ്യപ്പെട്ടു.
തിരുവന്തപുരം . അധ്യപകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എം ജി സര്‍വകലാശാല വിദ്യാര്‍ത്ഥി നടത്തുന്ന നിരാഹര സമരത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. വിദ്യാര്‍ത്ഥിക്ക് നീതി കിട്ടാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും തന്റെ ഫെയ്സ്ബുക്കിലൂടെ ബിന്ദു അറിയിച്ചു.
3.കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവ്ഡ് സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് 50 മരണങ്ങള് റിപ്പേര്‍ട്ട് ചെയ്തു.6934 പേര് ഇന്ന് രോഗമുക്തി നേടി.
4. 18 സംസ്ഥാനങ്ങളും നികുതി കുറച്ചു , കേരളം കുറയ്ക്കില്ലെന്ന നിലപാടുമായി മുന്നോട്ട്
5. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി നേതാവിന് ജാമ്യമില്ല