അഹമ്മാദാബാദ്:ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തച്ചുടച്ചു. ഗോഡ്സയ്ക്ക് മരണമില്ല എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി തിങ്കളാഴ്ച്ചയാണ് ഹിന്ദു സേനാപ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോഡ്സയ്ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല എന്നു പറഞ്ഞ് പ്രതിമ തകര്‍ക്കുകയായിരുന്നു.
പൊതുസ്ഥലത്ത് ഗോഡ്സയുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഹിന്ദുസേന പ്രവര്‍ത്തകര്‍ നഗരസഭയുടെ അനുമതി തേടിയെങ്കിലും അനുവദിച്ചിരുന്നില്ല.