കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തിൽ കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടി , തിരുർ പറവണ്ണ സ്വദേശി ആഷിക്കിനെ ആണ് പോലീസ് പിടികൂടിയത് . സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ഉടമയുടെ ടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവൻറെ സ്വർണ്ണക്കട്ടി എടുത്ത് ഇയാൾ മുങ്ങുകയായിരുന്നു , സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചും ആണ് പോലീസ് തിരൂർ പറവണ്ണ യാറുക്കാ ന്റെപുരക്കൽ ആഷിക് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ ഫറൂഖ്,,തിരൂരങ്ങാടി,തിരൂർ , ,പാണ്ടിക്കാട്, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട്, ടൗൺ ഇൻസ്പെക്ടർ അനിതകുമാരിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയർ സിപിഒ സജേഷ് കുമാർ ,സിപിഒ മാരായ ,സജീഷ് ,ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്