KERALA

കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ഗാന്ധി;കൂടിക്കാഴ്ച്ച രാഹുല്‍ഗാന്ധിയുടെ വസതിയിൽ

ദില്ലി: നിര്‍ണ്ണായക കൂടിക്കാഴ്ച്ചക്കായി കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ഗാന്ധി. കൂടിക്കാഴ്ച്ച രാഹുല്‍ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാണ് വിളിപ്പിച്ചെന്നകാര്യത്തില്‍ വ്യക്തതയില്ല.കേരളത്തിലെ മുഖ്യമന്ത്രി പ്രഖാപനം ഇന്ന് ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കെയാണ് ഈ കൂടിക്കാഴ്ച്ച. വളരെ പെട്ടെന്നാണ് കെ .സി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ദീപാദാസ് മുന്‍ഷിയും മുകുള്‍ വാസ്‌നിക്കും ദില്ലിയില്‍ നിന്ന് ഇതുവരെ തിരിച്ചിട്ടില്ല. അവര്‍ ദില്ലിയിൽ തന്നെ തുടരുകയാണ്.യോഗത്തില്‍ ദീപാദാസ് മുന്‍ഷിയും നീരിക്ഷരും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close