ബാലുശ്ശേരി: ഹൃദ്യമായി ജയ്റാണി എസ്.എ.ബി.എസ്. പബ്ലിക് സ്കൂളിലെ ലളിതമായ രീതിയിൽ നടന്ന ആന്വൽ ഡേ പരിപാടികൾ. കോവിഡ് മഹാമാരി കാരണം കലോത്സവങ്ങളും ആലോഷ പരിപാടികളും നടക്കാതെ പോയ ഈ അധ്യയന വർഷം ഒടുവിൽ വിദ്യാർത്ഥികൾക്ക് ഒത്തുകൂടാനുള്ള അവസരമായി ആന്വൽ ഡേ മാറി. ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർഫിലോമിന തോമസ് നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ലതീഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. മദർ ആൻസിലിൻ മുഖ്യാതിഥിയായി.