കോഴിക്കോട്: അനശ്വര നടൻ നെടുമുടി വേണുവിൻ്റെ ഓർമ്മയ്ക്കായി കലാകാരന്മാരുടെ സംഘടന ‘തായ്’ സംഘടിപ്പിക്കുന്ന ‘ഷോർട്ട് ഫിലിം ഫെസ്റ്റ്’ ഉം തെരഞ്ഞെടുത്ത ഹൃസ്വ സിനിമകളുടെ പ്രദർശനവും 27 ന് (ബുധൻ) വൈകുന്നേരം 4 മുതൽ ടൗൺ ഹാളിൽ നടക്കും. 6 മണി മുതൽ നടക്കുന്ന സമാപന സമ്മേളനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തായ് സംസ്ഥാന പ്രസിഡൻ്റ് ടി.പി. സി വളയന്നൂർ അധ്യക്ഷനാകും. എഴുത്തുകാരൻ വി.ആർ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ സിനിമ, സീരിയൽ രംഗത്തെ മുതിർന്നവരും പ്രശസ്തരുമായ കലാകാരന്മാരെയും യുവനിരയിൽ ശ്രദ്ധേയമായവരെയും ആദരിക്കലും മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും സംഘടനയുടെ തിരിച്ചറിയൽ കാർഡ് വിതരണവും നടക്കും.
Related Articles
February 23, 2023
172
സീബ്രാ ക്രോസിംഗുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചു കടക്കുന്നവർക്കെതിരെ നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ
January 24, 2023
172
കോഴിക്കോട് നഗരസഭ വജ്ര ജൂബിലി; 36000 പരം നമ്പറില്ലാത്ത കെട്ടിടങ്ങൾക്ക് നമ്പർ നൽകും
Check Also
Close-
ബഫർ സോണിനെതിരെ കട്ടിപ്പാറയിൽ കര്‍ഷക ജനരോക്ഷം
September 12, 2020