കോഴിക്കോട്: കോർപ്പറേഷൻ ഭരിക്കുന്ന ഇടതുപക്ഷ ഭരണത്തിന്റെ അഴിമതി വീരരായ ഭരണാധികരികളായ മേയറോടൊപ്പം കൗൺസിൽ ഹാളിൽ ഇരിക്കുവാൻ ഞങ്ങൾക്ക് ലജ്ജയുണ്ടെന്നും, ജനങ്ങളോടുള്ള ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുമെന്നും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു.
മാങ്കാവ് മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച നിശാധർണ്ണ പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭിത .
പ്രസിഡന്റ് മുല്ലശ്ശേരി ഗംഗാധരൻ അധ്യക്ഷം വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ. സഫറി മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ്. നേതാക്കളായ കെ.വി.കൃഷ്ണൻ, സി.ടി.സക്കീർ ഹുസൈൻ,മനക്കൽ ശശി, സജീർ കൊമ്മെരി , കവിതാ അരൂൺ, സന്തോഷ്മെൻ കെ. പ്രസംഗിച്ചു. കെ.കുഞ്ഞാദു,ഗോപി കാട്ടുശ്ശേരി, കെ.പി.സുബൈർ, കെ.പി.സോമസുന്ദരൻ, ടി.വസന്തകുമാർ, എം.പി.രാധാകൃഷ്ണൻ , എം.എ. സത്താർ, ഫസൽ കൊമ്മേരി , എം. അയ്യൂബ്, പി.റഷീദ്, സി.പി. സക്കീർ എന്നിവർ നേതൃത്വം നൽകി.
എം.എ.നിസാർ സ്വാഗതവും വി.ജിനീഷ് നന്ദിയും പറഞ്ഞു