തിരുവമ്പാടി: തിരുവമ്പാടിയിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പലസ്തീൻ ജനതക്ക് ഐക്യ ദാർഡ്യം. ജന്മനാട്ടിൽ പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിനായി പോരാടുന്ന പലസ്തീൻ ജനതക്ക് ഈദ്ഗാഹിലെത്തിയ വിശ്വാസികൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു . പലസ്തിനിൽ സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹവും ലോകരാജ്യങ്ങളും ഇടപെടണമെന്ന് ഈദ്ഗാഹ് ആവശ്യപ്പെട്ടു.
സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ വി.സി മൊയ്തീൻ കോയ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി. ഷൗക്കത്തലി കൊല്ലളത്തിൽ ,അബ്ദു സമദ് പേക്കാടൻ , ഷഫീക്ക് പയ്യടി പറമ്പിൽ , പി.എ. ഹബീബ് റഹ്മാൻ , അഹമ്മദ് നസീഫ് എന്നിവർ നേതൃത്വം നൽകി.