കോഴിക്കോട് :
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തെ നശിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങി യ കോർപ്പറേറ്റ് ഗൂഡ സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി (എം. ഡി.എഫ്) മലബാർ ഡവലപ്പ്മെ ന്റ് ഫോറ ത്തിന്റെ നേത്യത്വത്തിൽ കോഴിക്കോട്ട് പ്രക്ഷോഭം സംഘടിപിച്ചു.
കോഴിക്കോട് സി എസ് ഐ ബിഷപ്പ് റോയ്സ് മനോജ് വിക്ടർ പ്രതിഷേധ *സമരം ഉൽഘാടനംചെയ്തു. പ്രമുഖ എഴുത്തുകാരൻ ഹസ്സൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ.എം.ബ ഷീർ അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യവസായി ഡോ. മൊയ്തു, ,കോഴിക്കോട് സാമൂതിരി രാജകൊ ട്ടാരത്തിന്റെ പ്രതിനിധി .ടി.ആർ.രാമവർമ ,ഖൈസ് അഹ മ്മദ്, മുഹമ്മദ് സി ജി, .പി.ടി.ആസാദ്, കെ.എൻ.എ. അമീർ ,കെ. ശമീർ , സലിം കോഹിനൂർ, കെ.വി.ഇസ്ഹാഖ്, മുഹമ്മദ് കോയ പാണ്ടികശാല, പി.പി. ശബീർ ഉസ്മാൻ , അഡ്വ. പ്രദീപ് കുമാർ, സി.എച്ച്.നാസർഹസ്സൻമുതലായർപ്രസംഗിച്ചു.*
*കരിപ്പൂരിൽ വലിയ വിമാന സർവീസുക ൾ ആരംഭിക്കുക, രിസ നിർമ്മാണം വേഗത്തിൽപൂർത്തിയാക്കുക.കരിപ്പൂരി ൽ നിന്നും ഹജ്ജ് യാ ത്രക്ക് പോകുന്നവ രോട് അമിതമായ വിമാനകൂലി ഈടാ ക്കുന്ന നടപടി അവ സാനിപ്പിക്കുക,കോഴിക്കോട് മെട്രോ റെയിൽ സ്ഥാപി ക്കുക, കരിപ്പൂർ വിമാനത്താവളത്തിനായി ഈ അടുത്ത കാലത്ത് ഭൂമി വിട്ടു നൽകിയ പ്രദേശ വാസികൾക്ക് അത്യാവശ്യമായ അടിസ്ഥാന സൗക ര്യങ്ങൾ അനുവദിച്ച് പ്രദേശത്ത് മനുഷ്യാ വകാശം നടപ്പിലാക്കു ക തുടങ്ങിയ പ്രധാന പ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാ ണ് മലബാർ ഡവല പ്പ്മെന്റ് ഫോറം സമരം പ്രഖ്യാപിച്ചത്.*