
കട്ടിപ്പാറ :
ചമൽ നിർമ്മല എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
കുട്ടികളും അധ്യാപകരും മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി. ക്രിസ്റ്റീന വർഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പ്രധാനാധ്യാപിക റിൻസി ഷാജു ക്ലാസെടുത്തു.
അധ്യാപകരായ അലിൻ ലിസ്ബത്ത്, ജദീറ നൗഷൽ, രാജിഷ രാജൻ, ഗോൾഡ വർഗീസ് എന്നിവർ നേതൃത്വം നൽകി.