
എറണാകുളം : *സ്കൂൾ പ്രിൻസിപ്പൽ അവാർഡ്*
തിരുവനന്തപുരം റോട്ടറി ക്ലബ്ബിൻ്റെ വകയായി , ഈ വർഷത്തെ ഏറ്റവും മികച്ച സ്കൂൾ പ്രിൻസിപ്പലിനുള്ള അവാർഡ്, പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീനയ്ക്ക് നല്കുകയാണ് എന്ന വാർത്ത കണ്ടു.
എനിക്കൊരപേക്ഷയുണ്ട്.
സാധിക്കുമെങ്കിൽ ഏറ്റവും മികച്ച പി.ടി.എ. പ്രസിഡൻ്റിനുള്ള അവാർഡ് ആ സ്കൂളിലെ പി.ടി.എ. പ്രസിഡൻ്റിനും ഏറ്റവും നല്ല രക്ഷകർത്താവിനുള്ള അവാർഡ്, ശിരോവസ്ത്രം ആവശ്യപ്പെട്ട കുട്ടിയുടെ പിതാവിനും നല്കണം.
ഒരു കാര്യം കൂടി…..
ആ സ്കൂൾ പ്രിൻസിപ്പൽ അവസാനം നടത്തിയ പത്രസമ്മേളനത്തിലെ പ്രകടനത്തെ മാനിച്ച് ഏറ്റവും നല്ല മാധ്യമ പ്രവർത്തകയ്ക്കുള്ള പ്രത്യേക പുരസ്കാരവും നല്കണം.
കൂടാതെ, ഒരു പ്രശ്നത്തെ മഹാപ്രശ്നമാക്കി വളർത്തി വലുതാക്കിയ ഇവർക്കെല്ലാവർക്കും കൂടി ഒരു എവർ റോളിംഗ് ട്രോഫിയും നൽകാവുന്നതാണ്. വരും വർഷങ്ങളിൽ മറ്റിടങ്ങളിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമല്ലോ. അതുകൊണ്ടാണ് എവർ റോളിംഗ് ട്രോഫി എന്ന് പറഞ്ഞത്.
റോട്ടറി ക്ലബിൻ്റെ ഇത്തരം പ്രവർത്തനങ്ങളിലൂടെ
കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദം ഇനിയും പത്തി വിടർത്തി പരസ്പരം വിഷം ചീറ്റട്ടെ. അല്ലാതെന്തു പറയാൻ…….!!!
ഫാ. അജി പുതിയാപറമ്പിൽ
29/10/2025




