KERALAlocalOthersPoliticstop newsVIRAL

വലിയങ്ങാടി ദുരന്തം: സർക്കാർ ജോലിയും, 25 ലക്ഷവും, സമഗ്ര അന്വേഷണവും വേണമെന്ന് ഐക്യകണ്ഠേന പ്രമേയം

* മലപോലെ വന്നത് എലി പോലെയാക്കി " ഒ. സദാശിവൻ മാജിക് "

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാർ തലത്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയിലോ ജോലി നൽകണമെന്നും മേയർ ഒ . സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫിലെ എസ്.വി സയ്യിദ് ഷമീൽ തങ്ങൾ, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവർ കൊണ്ടു വന്ന രണ്ട് വ്യതസ്ത അടിയന്തിര പ്രമേയങ്ങൾ ” ഒ. സദാശിവൻ മാജിക്കിലൂടെ ” പൊതു പ്രമേയമാക്കി മാറ്റിയാണ് മേയർ അനുരഞ്ജനത്തിൻ്റെ മികവ് തെളിയിച്ചത്. യുഡിഎഫും ബിജെപിയും അടിയന്തിര പ്രമേയ അവതരണത്തിലൂടെ കൗൺസിൽ പ്രക്ഷുബ്ധമാക്കുമെന്ന ധാരണയിൽ കോഴിക്കോട്ടെ എല്ലാ വാർത്താ ചാനലുകളും കൗൺസിൽ ഹാളിൽ അണിനിരന്നിരുന്നു. എന്നാൽ മേയർ ഒ സദാശിവൻ്റെ തന്ത്രത്തിനു മുന്നിൽ – മലയായ് വന്നത് എലിയായി – എന്ന അവസ്ഥയിലായി കൗൺസിൽ ഹാൾ. മേയർ ഇതിനകം പ്രഖ്യാപിച്ച ഒരു ലക്ഷം വീതമുള്ള അടിയന്തിര സഹായം കുറഞ്ഞ് പോയെന്നുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണവും കൃത്യമായ മറുപടിയിലൂടെ മേയർ നിഷ്പ്രഭമാക്കി. നഗരസഭയുടെ പരിധിയിൽ നിന്നുകൊണ്ട് താൻ പ്രഖ്യാപിച്ച ഓരോ ലക്ഷം അടിയന്തിര സഹായമാണെന്നും , കുടുംബങ്ങൾക്ക് 25 ലക്ഷം വീതം സർക്കാരിൽ നിന്ന് ലഭിക്കാൻ ഇടപ്പെടൽ നടത്തുമെന്നും മേയർ വ്യക്തമാക്കി. ദുരന്തത്തിൻ്റെ കാരണം ഒരു സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യു ഡി എഫിലെ സയിദ് ഷമീൽ തങ്ങൾ ആവശ്യപ്പെട്ടു. ഇവിടേയും മേയർ തന്ത്രപരമായി ഇടപെട്ടു. സിറ്റിങ് ജഡ്ജിയെ സർക്കാർ അനുവദിച്ചില്ലെങ്കിൽ അന്വേഷണത്തിന് കാലതാമസം നേരിടുമെന്നും, ആര് അന്വേഷിക്കണമെന്ന് സർക്കാർ തീരുമാനിക്കുകയാകും ഉചിതമെന്നായിരുന്നു മേയറുടെ മറുപടി . എസ്.കെ അബൂബക്കർ, നവ്യ ഹരിദാസ്, നമ്പിടി നാരായണൻ, കൊല്ലറത്ത് സുരേശൻ, ടി പി എം ജിഷാൻ, പി ബിജുരാജ് , ഫാത്തിമ തഹ് ലിയ, പൊറ്റങ്ങാടി ഹരീഷ്, കവിത അരുൺ, സി.പി സലീം തുടങ്ങിയവർ ശക്തമായ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് കിടക്കാൻ ഒരു ലക്ഷം രൂപയുടെ കട്ടിൽ വാങിയ സംസ്ഥാനത്ത് ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും ഒരു ലക്ഷം വീതം നഷ്ടപരിഹാരം നൽകിയത് പരിഹാസ്യമായി പോയെന്ന് ബി ജെ പി അംഗം ടി. റെനീഷ് ചൂണ്ടിക്കാട്ടി. നഗരസഭ കൗൺസിൽ ചേരുന്നതിന് മുൻപ് എന്തുകൊണ്ട് നഗരസഭ സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ല, ദുരന്തം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോകുകയാണ്. അതിൽ കുടുങ്ങി നഷ്ടപരിഹാരം വൈകരുത് – ടി. റെനീഷ് ആവശ്യപെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം മതിയായ നഷ്ടപരിഹാരം നൽകി, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു ഡി എഫ് അംഗം കെ.സി. ശോഭിത ആവഗ്യപ്പെട്ടു. ഈ വിഷയത്തിലെ ചർച്ച അവസാനിച്ച ശേഷം യുഡിഎഫിലെ ഫാത്തിമ തഹ്‌ലിയ രണ്ടാമതും എഴുന്നേറ്റപ്പോൾ , എൽഡിഎഫിലെ ആദം മാലിക് അതിനെ തടസപ്പെടുത്താൻ ശ്രമിച്ചത് കൂട്ട ബഹളത്തിന് കാരണമായി. ഫാത്തിമയെ അനുകൂലിച്ച് സഫറി വെള്ളയിൽ രംഗത്തെത്തിയതിനെ എൽഡിഎഫ് അംഗങ്ങൾ കൂട്ടം ചേർന്ന് എതിർത്തപ്പോഴും മേയറുടെ അനുരജ്ഞന സ്വരം ഉയർന്നു. വിവിധ വിഷയങ്ങളിൽ ഫാത്തിമ തഹ് ലിയ, തെക്കോത്ത് ആമിറ , സരിത പറയേരി, എം എം ലത, സിദ്ധിഖ് മായനാട്, എം. ശിവപ്രസാദ് തുടങ്ങിയവർ ശ്രദ്ധ ക്ഷണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close