
കോഴിക്കോട്:
ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ ഏർപ്പെടുത്തിയ രണ്ടാമത് സുധീര മെമ്മോറിയൽ ഓയിസ്ക അവാർഡ് ഡോ. റോഷൻ ബിജിലിക്ക് സമ്മാനിച്ചു.
കോമ്പോസിറ്റ് റീജിയണൽ സെൻ്റർ കേരളയുടെ ഡയറക്ടറാണ് റോഷൻ ബിജിലി.
ഭിന്നശേഷിയുടെ ഉന്നമനത്തിനായി
കോഴിക്കോട് സെൻ്റർ നടപ്പാക്കിയ മികച്ച
പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ അവാർഡ്.
ഡിഫറൻ്റ്
ആർട്ട് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അവാർഡ് നൽകി.
രോഷൻ ബിജിലിയുടെ നേതൃത്വത്തിൽ
ഭിന്നശേഷിക്കാർക്ക് നാനാവിധ സേവനങ്ങൾ ഒരുക്കുന്ന സി.ആർ. സി യുടെ പ്രവർത്തനം കരുതലിന് വഴിതുറന്നുകൊണ്ട് സമൂഹത്തിൽ നല്ല മാറ്റത്തിന് ചാലകശക്തിയിരിക്കയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
സി. ആർ സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
ഒയിസ്ക സൗത്ത് ഇന്ത്യ പ്രസിഡണ്ട് ഡോ. തോമസ് തേവര ആദ്ധ്യക്ഷം വഹിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ ഡയറക്ടർ എം. അരവിന്ദ് ബാബു, ഡോ. ആർസു , എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഫിലിപ്. കെ. ആൻ്റണി,
ഡോ. ഖലീൽ ചൊവ്വ, കെ.പി. അബൂബക്കർ
ഡോ. എൻ. ശുധോധനൻ, എം.സി. ദാസ്, ജയസാവിത്രി അമ്മ, ഫൗസിയ മുബഷീർ,
മദൻ മോഹൻ, ജയസിഫ്രാൻസിസ്,
ലേഖ കോറോത്ത്, വിനയൻ കളിയാടി എന്നിവർ പ്രസംഗിച്ചു.
പാചക നൈപുണ്യ വികസന പരിശീലനത്തിനായി ഒയിസ്കയുടെ സഹകരണത്തോടെ സി.ആർ.സി നടപ്പിലാക്കുന്ന പർപ്പിൾ കഫെയുടെ ഉദ്ഘാടനവും നടന്നു.




