crime

ആന്ധ്രയില്‍ ഞെട്ടിക്കുന്ന കൊലപാതകം;പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി

ആന്ധ്രപ്രദേശ്:ആന്ധ്രപ്രദേശിലെ ചുറ്റൂര്‍ ജില്ലയില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി.എ.ബി.എന്‍ ആന്ധ്രജ്യോതി റിപ്പോര്‍ട്ടര്‍ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ഓടിച്ചിട്ട് പിടികൂടി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്.സംഭവ സ്ഥലത്തു വച്ചുതന്നെ ജഗന്‍ മോഹന്‍ റെഡ്ഡി മരിച്ചു.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. തൊഴില്‍പരമായ ശത്രുതയാണോ അതോ വ്യക്തിവിദ്വേഷമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close