KERALA
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം, സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണൽ ദിനത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കായി 25 ബാച്ച് കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. അതേ പോലെകണ്ണൂർ, പയ്യന്നൂർ തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണവും ജാഗ്രതയും പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചു കഴിഞ്ഞു.വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്.




