KERALA
പരാജയഭീതിയെങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി; പിണറായി വിജയനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു. പ്രതിപക്ഷ നേതാവാകാൻ ഭയമാണെങ്കിൽ പിണറായി വിജയന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായേക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. മലയാള ഭാഷാപ്രയോഗത്തിലും ശൈലിയിലും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരിക്കും ഈ നിയമനമെന്നും ജോയ് മാത്യു കുറിച്ചു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്താൻ ഇടതുമുന്നണി യോഗം ചേർന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ലെന്ന് യോഗത്തിൽ സിപിഐ വിമർശനമുന്നയിച്ചു




