Business

രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിരോധനം; ഉത്തരവ് ഉടനടി പ്രാബല്യത്തിൽ

ഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് സെപ്റ്റബംര്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അനാവശ്യമായി സ്വര്‍ണ്ണം വാങ്ങുന്നതും ഇന്ധന ഉപഭോഗവും കുറക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. പഞ്ചസാര കയറ്റുമതി നിയന്ത്രം ഏര്‍പ്പെടുത്തുന്നത് ആഭ്യന്തരവിപണിയില്‍ വി്‌ലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ തീരുമാനം രാജ്യത്തെ പ്രമുഖ കയറ്റുമതി വ്യാപാരികളെ ബാധിച്ചെക്കാം. എല്ലാത്തരം പഞ്ചാരകളുടെ കയറ്റുമതിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉടനടി ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close