ബേപ്പൂർ: കഴിഞ്ഞ എഴുപത്തിമൂന്ന് വർഷക്കാലമായി പരിചിതമല്ലാത്ത ഒരനുഭവമായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.
സർക്കാർ നിർദ്ദേശാനുസരണം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
ബേപ്പൂർ ബി.സി റോഡ് മാവിൻ ചുവട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ 47-ാം ഡിവിഷൻ കൗൺസിലർ നെല്ലിക്കോട്ട് സതീഷ് കുമാർ ദേശീയ പതാക ഉയർത്തി.
അസോസിയേഷൻ പ്രസിഡണ്ട് ജോൺ പി.കെ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അശോകൻ തറയിൽ, ഉണ്ണികൃഷ്ണൻ തെങ്ങുംതറമ്മൽ, കടകം വെള്ളി രജീന്ദ്രൻ എന്നിവർ സംസാരിച്ചു .