
ന്യൂഡല്‍ഹി: പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ അതോറിറ്റി . പുതിയ ഭേദഗതി പ്രകാരം, പാന്‍ മസാല പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് അധിഷ്ഠിത വസ്തുക്കളോ പ്ലാസ്റ്റിക് ലാമിനേറ്റ് ചെയ്ത കണ്ടെയ്നറുകളോ ഉപയോഗിക്കാന്‍ പാടില്ല.ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഭേദഗതി റെഗുലേഷന്‍സ് പ്രകാരമാണ് പുതിയ ഉത്തരവ് ്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ലാമിനേറ്റുകള്‍, അലുമിനിയം ഫോയില്‍, മെറ്റലൈസ്ഡ് ലെയറുകള്‍ എന്നിവ പാന്‍ മസാല പാക്കേജിങ്ങിനായി ഇനി ഉപയോഗിക്കാന്‍ പാടില്ല. പോളിഎഥിലീന്‍, പോളിപ്രൊപ്പലിന്‍, പോളിസ്റ്റര്‍, പിവിസി തുടങ്ങിയ സിന്തറ്റിക് പോളിമറുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.പേപ്പര്‍, പേപ്പര്‍ബോര്‍ഡ്, സെല്ലുലോസ് അല്ലെങ്കില്‍ പ്രകൃതിദത്തമായ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് പാന്‍ മസാല പാക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വസ്തുക്കളിലും പ്ലാസ്റ്റിക് അംശങ്ങള്‍ ഒട്ടും ഉണ്ടാകാന്‍ പാടില്ല എന്ന് നിര്‍ബന്ധം ഉണ്ട്. ടിന്, ഗ്ലാസ് കണ്ടെയ്നറുകള്‍ എന്നിവ പാക്കേജിങ്ങിനായി ഉപയോഗിക്കുന്നത് തുടരാം.




