
തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്ക് മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ കഴിയില്ല. മദ്യം വാങ്ങാനുള്ള പ്രായപരിധി ഇപ്പോള്‍ 23 വയസ്സായി ഉയര്‍ത്തിയതോടെ മറ്റുള്ളവര്‍ വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവര്ത്തകന് ഷാന്റി ജോസഫ് തട്ടകത്ത് നല്കിയ നിവേദനത്തിനുള്ള മറുപടിയില്‍ എക്സൈസിന് കേസ് എടുക്കാന്‍ അധികാരമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.23 വയസില്‍ താഴെയുള്ളവരുടെ മദ്യപാനവും ഇവര്‍ക്ക് മദ്യം വില്‍ക്കുന്നതും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്. എന്നാല്‍ മദ്യം നല്‍കുന്നവര്‍ക്കെതിരെ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ നിലവില്‍ വകുപ്പിന് കഴിയില്ലെന്ന്മറുപടിയില് വിശദീകരിക്കുന്നു.



