Healthtop news

കൊറോണറി ധമനികളിലെ കാൽസിഫിക് ബ്ലോക്കുകൾ നീക്കുന്നതിനുള്ള സുപ്രധാന ചികിത്സാരീതി മേയ്ത്ര ആശുപത്രിയിൽ

കോഴിക്കോട്: ഹൃദ്രോഗ ചികിത്സയിലെ അതിനൂതന ചികിത്സാരീതിയായ ഷോക്ക് വേവ്  ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. 72 വയസ്സുള്ള സ്ത്രീക്കാണ് ഹൃദയധമനികളിൽകാത്സ്യം അടിഞ്ഞുണ്ടാകുന്ന ബ്ലോക്ക് മാറ്റുന്നതിനുള്ള ഈ ചികിത്സ മേയ്ത്രയിലെ കാർഡിയോളജി ടീം വിജയകരമായി നടത്തിയത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഹൃദയത്തിലെ സങ്കീർണമായ കാൽസ്യം അടിഞ്ഞ ബ്ലോക്ക് നീക്കം ചെയ്യുന്നതിന് കൊറോണറി ആർട്ടറി ബൈപ്പാസ്  ഗ്രാഫ്റ്റ്സർജറി ആയിരുന്നു ഏക പ്രതിവിധി. എന്നാൽ ഇന്ന്, ഗവേഷണങ്ങളുടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയുടെയും ഫലമായി IVL പോലുള്ള നൂതന ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇതൊരിക്കലും കൊറോണറി ആർട്ടറി ബൈപ്പാസ്സർജറിക്ക് പകരമല്ല. പക്ഷെ സങ്കീർണമായ കാൽസ്യം അടിഞ്ഞ ബ്ലോക്ക് ഉള്ളവർക്ക് ഈ പുതിയ ചികിത്സാരീതി ഒരു അനുഗ്രഹമാണ്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്ക് ഇത് തീർത്തും സുരക്ഷിതവുമാണെന്ന് സെന്റർ ഫോർ ഹാർട്ട് ആന്റ് വാസ്കുലാർ കെയർ വിഭാഗം അഡൈ്വസറും മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടറുമായ  ഡോക്ടർ അലി ഫൈസൽ അഭിപ്രായപ്പെട്ടു.
കഠിനമായ നെഞ്ചു വേദനയുമായി എത്തിയ രോഗിയ്ക്ക് നടത്തിയ ആൻജിയോഗ്രാം പരിശോധനയിലാലാണ് കൊറോണറി ധമനിയിൽ കാത്സ്യം അടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. സാധാരണയായി ഇത്തരം കാത്സ്യം രൂപമാറ്റം ചെയ്യാൻ  ഉപയോഗിക്കുന്നത് റോട്ടാബ്ലേഷൻ പോലെയുള്ള ചികിത്സയാണ്. തടസ്സം പൂർണ്ണമായി മാറ്റി ആൻജിയോപ്ലാസ്റ്റി നടത്താൻ ഇത്തരം സങ്കീർണ്ണമായ ബ്ലോക്കുകളുടെ ചികിത്സയായ ഷോക്ക് വേവ് ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി വിജയകരമായി നടത്തിയത് ഒരു നാഴികക്കല്ലാണെന്ന്ചികിൽസയ്ക്കു നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം ചെയർമാനും തലവനുമായ ഡോ. ആശിഷ്കുമാർ മണ്ഡലെ പറഞ്ഞു.
ലിത്തോട്രിപ്സി  ബലൂൺ രക്തധമനികൾക്ക് ഉള്ളിലൂടെ കടത്തിവിട്ട് അതിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള എമിറ്റേഴ്‌സ് വഴി  പൾസറ്റെൽ സോണിക് പ്രഷർ തരംഗങ്ങൾ വഴി കാത്സ്യം രൂപമാറ്റം വരുത്തുകയും അതിനുശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ഷോക്ക് മാറ്റുകയുംചെയ്യുന്നു. കാത്സ്യം നീക്കംചെയ്യാൻ നിലവിലുള്ള ചികിത്സാരീതികൾക്ക് പരിമിതികൾഉണ്ട്. ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സിയിലൂടെ കാത്സ്യം രൂപമാറ്റം വരുത്തി വളരെ ഫലപ്രദമായും സുരക്ഷിതമായും ബ്ലോക്കിന്റെ ചികിത്സ പൂർത്തീകരിയ്ക്കാൻ സാധിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ്ത്ര ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം തുടക്കം മുതലേ സങ്കീർണ്ണമായ നിരവധി സാഹചര്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ ചികിത്സയിലെ അതിനൂതന ചികിത്സാമാർഗ്ഗമായ ഷോക്ക് വേവ് ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി ഉൾപ്പെടെ ഏതുതരത്തിലുള്ള വിദഗ്ധ ചികിത്സകളും ലോകോത്തര നിലവാരത്തിൽ ലഭ്യമാക്കുന്നതിൽ എന്നും മുൻപന്തിയിൽ തന്നെയാണ്ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായമേയ്ത്ര

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close