മുക്കം: സ്വർണ്ണ കള്ളകടത്ത് പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രാജി വെക്കണമെന്ന് ജെ.ഡി.എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസ് .
ജനതാദൾ എസ്സ് കോഴിക്കോട് ജില്ല കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റാഫീസിന് മുൻപിൽ നടന്ന ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യു.ഡി.എഫും ബി.ജെ.പിയും ഇപ്പോൾ നടത്തുന്ന സമരങ്ങൾ ആഭാസ സമരമാണ്. ഇത്തരം പ്രതിഷേധങ്ങൾ ഗുണം ചെയ്യില്ല .കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ ഒരു പ്രതിഷേധവും കോലീബിക്ക് ഇല്ല. കോലീബി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുവാനും വി. മുരളീധരൻ രാജി വെക്കാനും വേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ഇളമന ഹരിദാസ് കൂട്ടിച്ചേർത്തു.
ജെ.ഡി.എസ്സ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ ജോർജ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ ജാബിർ പടനിലം മുഖ്യപ്രഭാഷണം നടത്തി ,മോഡേൺ അബൂബക്കർ ,പി.കെ ശിവദാസൻ . ശിഹാബുദ്ധീൻ വി.കെ, സർഫുദ്ധീൻ നൊട്ടത്ത് എന്നിവർ പ്രസംഗിച്ചു.