localtop news

പന്തലായനി ബ്ലോക്ക് പരിധിയിലെ ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് ടെലിവിഷൻ വിതരണം ചെയ്തു

കൊയിലാണ്ടി : കെ.ദാസൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. ഭൗതിക സാഹചര്യങ്ങളുടെ കുറവ് പഠന കേന്ദ്രങ്ങളെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വിതരണ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി കെ രാജീവൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗീതാനന്ദൻ,
ബി ആർ സി ട്രെയിനർ ഒ.ഗിരി എന്നിവർ സംസാരിിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close