കൊയിലാണ്ടി: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം തല പൂർത്തീകരണ പ്രഖ്യാപനം കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ ദാസൻ എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭാ ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മുഖ്യാതിഥിയായി.വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. പി.ടി.എ.പ്രസി ഡണ്ട്അഡ്വ.പി.പ്രശാന്ത്.കൊയിലാണ്ടി എ.ഇ.ഒ പി.പി സുധ, പന്തലായനി ബി.പി.ഒ രാജീവൻ വളപ്പിൽ കുനി, ഹെഡ്മിസ്ട്രസ് എം.ഉഷാകുമാരി, വി..എച്ച്.എസ്.ഇ.. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, ഹെയർസെക്കണ്ടറി പ്രിൻസിപ്പൽ ഇൻചാർജ് മുഹമ്മദ് ഹാഷിം, സീനിയർ അസി.എം.ഊർമ്മിള, സ്റ്റാഫ് സെക്രട്ടറി.എൻ കെ.വിജയൻ, വി.സുചീന്ദ്രൻ, സംസാരിച്ചു.
Related Articles
Check Also
Close-
വ്യാജ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
October 14, 2024