KERALAtop news

ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം..കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം

ഈ തീർത്ഥാടന കാലയളവിൽ തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു.

കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പന്തളം കൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമ്മരാജയുടേയും, മുതിർന്ന അംഗങ്ങളുടേയും നിർദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ
അറിയിച്ചു.

മണ്ഡല പൂജാ ഉത്സവവും, തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഉടൻ തീരുമാനമെടുക്കുമെന്നും കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close