KERALA
തെരഞ്ഞെടുപ്പ് സുരക്ഷ: സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതിന് കർശന വിലക്കുമായി ചീഫ് ഇലക്ടറൽ ഓഫീസർ രത്തന്‍ ഖേല്‍ക്കര്‍

തിരുവന്തപുരം:തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍.വോട്ടെണ്ണല്‍ പ്രോട്ടോകോളിന്റെ ഭാഗമായി ഇന്‍ഡക്സ് കാര്‍ഡുകള്‍ തയ്യാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാനോ വേണ്ടി യാതൊരു കാരണവശാലും സ്ട്രോങ്ങ് റൂമുകളോ സീല്‍ ചെയ്യാത്ത മുറികളോ തുറക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് ഇലക്ടര്‍ ഓഫീസര്‍ അറിയിച്ചു.




