തൃശൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേരളം. കേന്ദ്രത്തിന്റെ കാര്‍ഷിക നിമയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍.
കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന പോലും ലംഘിക്കപ്പെടുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങള്‍ പോലും കേന്ദ്രം അവരുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ ആരോപിച്ചു.