കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ 5ഗഡു ക്ഷാമബത്തയും, ശമ്പള പരിഷ്ക്കരണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരളഎൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
എൻ.ജി.ഒ. അസോസിയേഷൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ. കെ കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ ടി ജിതേഷ്, ബി എൻ ബൈജു, ടി സിജു, മുരളീധരൻ കന്മന, മധു രാമനാട്ടുകര, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, എൻ പി രഞ്ജിത്ത്, കെ വി രവീന്ദ്രൻ, പി പി പ്രകാശൻ എലി സബത്ത് ടി ജേക്കബ് ബ്രാഞ്ച് നേതാക്കളായ സജീവൻ പൊറ്റക്കാട്, കെപി സുജിത, തുഷാര ആർ കൃഷ്ണൻ, എന്നിവർ സംസാരിച്ചു.