KERALAlocaltop news

മദ്യം വാങ്ങാനെത്തുന്നവരെ ഭീഷണിപെടുത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബാർ ഹോട്ടലിൽ മദ്യം വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണം തട്ടിയെടുക്കുന്ന യുവാവ്​ അറസ്​റ്റിൽ. ഗോവിന്ദപുരം ദേവകി ഭവനിൽ പ്രണവിനെയാണ്​ (26) മെഡിക്കൽ കോളജ് പോലീസ്​ അറസ്​റ്റുചെയ്​തത്​.
മിംസ് ആശുപത്രിക്ക് സമീപത്തുള്ള ബാർ ഹോട്ടലിൽ മദ്യം വാങ്ങനെത്തുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. ബാർ അധികൃതരുടെ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസബ, മെഡിക്കൽ കോളജ്, കന്ദമംഗലം സ്​റ്റേഷനുകളിലായി അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണിയാളെന്ന്​ പൊലീസ്​ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close