താജ്മഹലിന് ബോംബ് ഭീഷണി! സന്ദേശം ലഭിച്ച ഉടനെ താജ്മഹല്‍ അടച്ച് സന്ദര്‍ശകരെ ഒഴിപ്പിച്ചു. സി ഐ എസ് എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ബോംബാക്രമണം ഉണ്ടാകുമെന്ന അജ്ഞാത ഫോണ്‍ സന്ദേശം താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിനാണ് ലഭിച്ചത്. എന്നാല്‍, ഫോണ്‍ സന്ദേശത്തിന് പിറകില്‍ ആരെന്നത് വ്യക്തമല്ല.
നാലാഴ്ച മുമ്പ് കേരളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ ഹരിയാണയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും അതുപോലെ വ്യാജസന്ദേശമാണോയെന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചു വരുന്നു.