KERALAlocaltop news

പ്രസാദഗിരി പള്ളിയിലെ അനിഷ്ട സംഭവം: ബിഷപ് കല്ലറങ്ങാട്ടേ, ആ വീഡിയോ പുറത്തുവിടൂ

എറണാകുളം

*സത്യത്തെ സ്വതന്ത്രമാക്കുക*

എറണാകുളം അതിരൂപതയുടെ കീഴിലുള്ള പ്രസാദഗിരി പള്ളിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ വൃണിത ഹൃദയരാണ് വിശ്വാസി സമൂഹം. എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്??? അതറിയാൻ
ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമല്ല; പൊതുസമുഹത്തിനും അവകാശമുണ്ട്.

ഇപ്പോൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളാകട്ടെ; പലതും അസത്യങ്ങളോ അർധസത്യങ്ങളോ ആണ്.

സത്യമറിയാൻ മാർഗ്ഗമുണ്ട്!!!

അന്ന് അവിടെ നടന്ന മുഴുവൻ സംഭവങ്ങളും ഫാ. ജോൺ തോട്ടുപുറത്തിൻ്റെ കൂടെ വന്നവർ പൂർണ്ണമായും റെക്കോർഡ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ News 18 ചാനലിലെ ഒരു റിപ്പോർട്ടറും ഉണ്ടായിരുന്നു. പക്ഷെ അവയൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല!!!

എന്തുകൊണ്ടാണ് അവ പരസ്യമാക്കാത്തത്???

ദുരൂഹമാണ്!!!

ആ വീഡിയോകൾ എഡിറ്റ് ചെയ്യാതെ പുറത്തു വിട്ടാൽ മാത്രം മതി സത്യമെന്താണ് എന്ന് ലോകം അറിയാൻ.

*ഇന്നതിന് സാധിക്കുന്ന ഏക വ്യക്തി ബഹുമാന്യനായ പാലാ ബിഷപ്പ് ശ്രീ. ജോസഫ് കല്ലറങ്ങാട്ടാണ്. ഫാ. ജോൺ*
*തോട്ടുപുറത്തിൻ്റെ പക്ഷം പിടിച്ച് ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ട സ്ഥിതിക്ക്, ആ വീഡിയോകൾ പുറത്ത് വിടാൻ പാലാ ബിഷപ്പിന് ധാർമ്മികമായ ഉത്തരവാദിത്വവും സാമൂഹികമായ ബാധ്യതയും ഉണ്ട്.*

സത്യമെന്തെന്ന് പൊതുജനം അറിയട്ടെ!!! എന്തിന് മൂടിവയ്ക്കണം???

ബഹുമാന്യനായ പാലാ ബിഷപ്പ് ,
ദയവായി സത്യത്തെ സ്വതന്ത്രമാക്കുക!!!
ഞെക്കിക്കൊല്ലരുത് !!!

ഫാ. അജി പുതിയാപറമ്പിൽ
06/02/2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close