KERALAlocal

ഇൻഷുറൻസ് നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: അപേക്ഷ നൽകാൻ വൈകി എന്ന സാങ്കേതിക കാരണം പറഞ്ഞ് തൊഴിലാളിയുടെ ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തുതൊഴിലാളിക്ക് ഇൻഷുറൻസ് തുക നൽകണമെന്ന ഉത്തരവിനെതിരെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.
2021 മെയ് മാസത്തിലാണ് തെങ്ങിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റത്. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട്‌പ്രകാരം 75 ശതമാനത്തോളം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇൻഷൂറൻസ് തുക ആവിശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷിക്കേണ്ട സമയപരിധി കഴിഞ്ഞെന്ന കാരണത്താൽ കമ്പനി അപേക്ഷ തള്ളുകയയായിരുന്നു.ഇതിനെതിരെയാണ് കോഴിക്കോട് സ്ഥിരം ലോക് അദാലത്തിൽ പരാതി നൽകിയത്. ഇതിൽ 7.5 ലക്ഷം രൂപ നഷ്ടം പരിഹാരം നൽകാൻ ലോക്അദാലത്ത് ഉത്തരവിട്ടു.ഈ ഉത്തരവിനെതിരെയാണ് ഇൻഷൂറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close