
കോഴിക്കോട് : ചെലവൂർ ഷാഫി ദവ ഖാന ആയുർവേദ വെൽനെസ്സ് സെൻ്ററിൻ്റെ പുതുക്കി പണിത ആയുർവേദ മരുന്ന് നിർമ്മാണ യൂണിറ്റിൻ്റെ ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എംഎൽഎ നിർവഹിച്ചു. പുതുതായി നിർമ്മിച്ച വെൽനെസ്സ് ലോഞ്ചിന്റെ ഉദ്ഘാടനം എംഎൽഎ സി. കെ കാസിം നിർവ്വഹിച്ചു. ഷാഫി ദവ ഖാന അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുത്തു. മുഖ്യാധിഥികളെ ഷാഫി ദവ ഖാന ചെയർമാൻ ഡോ. സഹീർ അലി, മാനേജിംഗ് ഡയറക്ടർ ഹലീമ സഹീർ അലി, ജനറൽ മാനേജർ മൂസ ഹാജി എന്നിവർ സ്വീകരിച്ചു.




