
കോഴിക്കോട് : എസ് എസ് എൽ സി പരീക്ഷയിലെ 13-ാം റാങ്ക് കാരിയായ അമ്മയുടെ മകൻ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ നാഷനൽ ടോപ്പറായി. തണ്ണീർമുക്കം ഇണ്ടികുഴിയിൽ (ബാബിലാൻഡ് ) പരേതനായ ബാസ്റ്റിൻ ജേക്കബിൻ്റെയും കോഴിക്കോട് സിവിൽ പാലാട്ടുതാഴം ചുള്ളിയോട് റോഡിൽ ചെറുകാട്ട് കുടുംബാംഗം ആൻ മേരിയുടെയും മകൻ ദാനിയൽ ജേക്കബ് ബാസ്റ്റിനാണ് സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 500 ൽ 500 ഉം മാർക്ക് നേടി ദേശീയ ടോപ്പറായി നാടിനും വീടിനും സ്‌കൂളിനും അഭിമാനമായത്. ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കൻ. ഏഴ് വർഷം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ അമ്മ വീട്ടിൽ നിന്നായിരുന്നു പഠനം. അമ്മ
ആൻ മേരി 1999 ബാച്ച് എസ് എസ്എൽ സി പരീക്ഷയിലെ 13 -ാം റാങ്കുകാരിയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡിൽ ചെറുകാട്ട് മാത്യുവിൻ്റെയും തിരുവമ്പാടിയിലെ മണ്ണാനിക്കാട്ട് കുടുംബാംഗം സലോമി യുടെയും കൊച്ചുമകനാണ് ദാനിയേൽ.




