KERALA
ലീഗിന് മുന്നിൽ വഴങ്ങാതെ കോൺഗ്രസ്; അഞ്ചാം സ്ഥാനത്തിന് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി

തിരുവനന്തപുരം: യുഡിഎഫിനു മുന്നില്‍ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വച്ച് മുസ്ലിം ലീഗ്. എന്നാല്‍ ഈ കടുത്ത ആവിശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കില്ലന്നാണ് സൂചന. അഞ്ചാം മന്ത്രിക്കുപകരം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിനു മുന്നില്‍ മുന്നോട്ടുവച്ചത്. മന്ത്രിമാരുടെ എണ്ണത്തിന് പുറമെ വകുപ്പ് വിഭജനത്തിലും വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട് .മുസ്ലിം ലീഗ് കൈവശം വച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുത്ത് പകരം മറ്റൊരു വകുപ്പ് നല്‍കുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ ചെലവ് ചുരുക്കലിന്റെയും ഭരണപരമായ ക്രമീകരണങ്ങളുടെയും ഭാഗമായി ചീഫ് വിപ്പ് പദവി ഇത്തവണ വേണ്ടെന്നു വെക്കുന്ന കാര്യവും യുഡിഎഫിന്റെ സജീവ പരിഗണനയിലുണ്ട്.




