
തമിഴ് നാട്:വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ 200-ലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു.
ബിജെപിയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു അടിമക്കൂട്ടത്തെ ഭരണത്തിൽ എത്തിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന ബിജെപിയുടെയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെയും ആരോപണങ്ങളെ സ്റ്റാലിൻ തള്ളിക്കളഞ്ഞു. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെ എന്നാൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രചാരണം നടത്തി സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി




