KERALAlocal

പരിസ്ഥിതി പുരസ്‌കാരങ്ങൾ 2026 പ്രഖ്യാപിച്ചു; വിവിധ മേഖലകളിലെ മികവുകൾക്ക് അംഗീകാരം

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് 2026-ലെ പരിസ്ഥിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി ഗവേഷണം, മാധ്യമ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണ സംവാദം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ എന്നിവയിലെ മികച്ച സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

more news : കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം -എം കെ രാഘവന്‍ എം.പി

എരഞ്ഞിപ്പാലം വാഴത്തിരുത്തി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജീജാ ഭായ്. പി. എം, ഡോ. പി.ജെ സർലിൻ, ജനയുഗം ബ്യൂറോ ചീഫ് ആർ സാംബൻ എന്നിവർ അവാർഡിന് അർഹരായി.

പാരിസ്ഥിതിക പ്രാധാന്യമുള്ള കോട്ടൂളി തണ്ണീത്തടത്തിന്റെ സംരക്ഷണത്തിനായി നിയമനടപടികളിലൂടെയും സാമൂഹിക പങ്കാളിത്തത്തോടെയും നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ സംഭാവനകൾ നൽകിയത് കണക്കിലെടുത്താണ് പരിസ്ഥിതി സംരക്ഷക പുരസ്‌കാര ജേതാവായി ജീജ ഭായ് പി. എം. – നെ തെരഞ്ഞെടുത്തത്.

more news : വയനാട് ചുരത്തിലെ അഴിയാക്കുരുക്ക് : ജൂൺ ആദ്യവാരത്തിൽ യോഗം വിളിച്ച് കോഴിക്കോട് കളക്ടർ

കാലാവസ്ഥാവ്യതിയാനവും, അനുബന്ധ ദുരന്തങ്ങളും, വിവിധ ആവാസവ്യവസ്ഥകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയമേഖലകളെക്കുറിച്ച് ബന്ധപ്പെട്ട വിഷയങ്ങൾ വിദഗ്ദരുമായി ചർച്ചചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടുകളുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തിൽ ആണ് ആർ. സാംബൻ പുരസ്കാരത്തിന് അർഹനായത്.

പരിസ്ഥിതി സംബന്ധമായതും, സാമൂഹിക പ്രാധാന്യമുള്ളതുമായ ഗവേഷണങ്ങളുടെയും, അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ, പ്രബന്ധങ്ങൾ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ എന്നിവയുടെയും അടിസ്ഥാനത്തിൽ ആണ് ഡോ. പി. ജെ. സർലിൻ, (പ്രൊഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് സുവോളജി, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം) നെ മികച്ച പരിസ്ഥിതി ഗവേഷക പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

more news : കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ ഈദ് ഫുട്‌ബോൾ : റിയൽ ഫൈറ്റേഴ്‌സും പനേൽക്കയും ജേതാക്കൾ

പരിസ്ഥിതി വിഷയങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്നതിൽ മാധ്യമങ്ങളിലൂടെ നിർണായക പങ്കുവഹിച്ചതിനാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ആർ. സജൻ (മുതിർന്ന ചീഫ്, ജനയുഗം) പരിസ്ഥിതി മാധ്യമ പ്രവർത്തന പുരസ്‌കാരത്തിന് അർഹനായത്. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ പൊതുചർച്ചകളിലേക്ക് കൊണ്ടുവന്നതിലെ സംഭാവനയാണ് അംഗീകരിച്ചത്.

more news : യുവാവിനെ ആക്രമിച്ച് പണവും, രേഖകളും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

പുരസ്കാരത്തിന് ലഭ്യമായ അപേക്ഷകൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷൻ-നെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ലോക പരിസ്ഥിതിദിനമായ 2026 ജൂൺ 5-ന് തിരുവനന്തപുരത്തു വച്ചുനടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പുരസ്കാരങ്ങൾ സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close