INDIAPolitics

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു; വിജയ്‍യുടെ നീക്കങ്ങൾ ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ അതിനാടകീയമായ നീക്കങ്ങൾ. ടിവികെ അധ്യക്ഷനായ വിജയ് കോൺ​ഗ്രസിനെയാണോ എഐഎഡിഎംകെയാണോ പിന്തുണക്കായി തിരഞ്ഞെടുക്കുന്നത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മതേതര പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് – ഇടത് സഖ്യം സഹായിക്കുമെങ്കിലും കേവല ഭൂരിപക്ഷത്തിന് മുകളിൽ നേരിയ മുൻതൂക്കം മാത്രമേ ലഭിക്കൂ.എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ ലഭിച്ചാൽ അംഗബലം സുരക്ഷിതമാകുമെങ്കിലും എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്നിലുള്ള ബി.ജെ.പി സ്വാധീനം വിജയ്‍യുടെ രാഷ്ട്രീയ നിലപാടുകളെ ബാധിച്ചേക്കാം.ഉച്ചയ്ക്ക് 12 മണിക്ക് പനയൂരിലെ പാർട്ടി ഓഫീസിൽ വിജയ് എത്തും.​ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
​സി.പി.ഐ, സി.പി.എം എന്നീ പാർട്ടികളുമായും വിജയ് പിന്തുണയ്ക്കായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close