
രാജ്ഭവൻ (ഗോവ ) : പ്രാചീന ഭാരതത്തിലെ വിഖ്യാത ഭിഷഗ്വരന്മാരായ ചരകമുനിയുടെയും ശുശ്രുത മുനിയുടെയും വെങ്കല പ്രതിമകൾ നാളെ , മെയ് 22 ന് ,രാവിലെ ഒമ്പതരയ്ക്ക് ഗോവ രാജ്ഭവനിലെ വാമന വൃക്ഷകലാ ഉദ്യാനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അനാച്ഛാദനം ചെയ്യും.ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.