KERALAlocalOtherstop news

മലയോരത്ത് കനത്ത മഴ; മിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

കൂമ്പാറ : കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാരംഭിച്ച കനത്ത മഴയ്ക്കിടെയുണ്ടായ മിന്നലേറ്റ് ഒരാൾ മരിച്ചു. ഇളമ്പുള്ളി ജെയ്സൺ ആണ് മരിച്ചത്.

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മുണ്ടമല സ്വദേശിനിയുൾപ്പെടെ രണ്ട് പേർക്ക് മിന്നലേറ്റ് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റെയാളെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മലയോര മേഖലകളിൽ രണ്ട് മണിക്കൂറിലേറെയായി ശക്തമായ മഴയും അതിശക്തമായ ഇടിമിന്നലും തുടരുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close